ജീസാൻ ; സൗദി അറേബ്യയയിലെ മെഡിക്കൽ ഷോപ്പിൽ ആയുധം കാട്ടി കവർച്ച കൗമാരക്കാർ പിടിയിൽ. സൗദി അറേബ്യയയിലെ ജീസാൻ നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ ആയുധം കാട്ടി 3000 റിയാല്‍ കവര്‍ന്ന കൗമാരക്കാരെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ 10.20ന് ഫാര്‍മസിയിലെത്തിയ മൂന്നംഗ സംഘം ജീവനക്കാരനെ കത്തിയും കൊടുവാളും കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്.
മെഡിക്കല്‍ ഷോപ്പിലെ സി.സി.ടി.വി കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് മേധാവി നാസിര്‍ സഈദ് അല്‍ഖഹ്താനി രൂപവത്കരിച്ച സംഘം നഗരത്തില്‍ നടത്തിയ തെരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് പേര് കീഴടങ്ങുകയും മൂന്നാമനെ പിടികൂടുകയുമായിരുന്നുവെന്ന് പൊലീസ് വക്താവ് നായിഫ് അല്‍ഹകമി അറിയിച്ചു.
20 വയസ്സിന് താഴെ പ്രായമുള്ള മൂന്ന് സ്വദേശികളെയാണ് പിടികൂടിയത്. ഇവര്‍ ഉപയോഗിച്ച സൈക്കിളും ആയുധങ്ങളും കണ്ടെത്തി. ആളൊഴിഞ്ഞ പ്രദേശത്ത് കെട്ടിടത്തിന്റെ പിറകില്‍ ഒളിപ്പിച്ചിരുന്ന വസ്തുക്കള്‍ പിടികൂടി. കളവിന് ഉപയോഗിച്ച കറുത്ത വസ്ത്രങ്ങള്‍, മുഖം മൂടി, കൈയുറ എന്നിവ പ്രതികള്കത്തിച്ചുകളഞ്ഞെന്നും പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂട്ടറെ ഏല്പിച്ചതായും പൊലീസ് വക്താവ് പറഞ്ഞു.
Post Your Comments