ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം ബി ബി എസ് പ്രവേശനത്തിന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് സുപ്രീം കോടതി അനുമതി നല്കി. ഇത് കേരള സർക്കാരിന്റെ പിടിപ്പുകേടാണെന്ന് എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് പറഞ്ഞു. “കേരളത്തിലെ സ്വാശ്രയ ഫീസിലെ നടപടി ക്രമങ്ങളുടെ പഴുതു വെച്ചാണ് കോളേജുകൾ സുപ്രീം കോടതിയിൽ വാദിച്ചതും അവർക്ക് അനുകൂലമായ വിധി നേടിയതും. ഇനി ഹൈക്കോടതി വിധിയിൽ മാത്രമാണ് പാവപ്പെട്ട കുട്ടികളുടെ പ്രതീക്ഷ.”
“സർക്കാരിന്റെ നിയമങ്ങളുടെ പോയിന്റ്സ് വെച്ചാണ് കോടതി വിധി. സർക്കാർ ഈ നിയമം മാറ്റിയില്ലെങ്കിൽ ഹൈ കോടതിയിലും അനുകൂല വിധി വരുമെന്ന് തോന്നുന്നില്ല. മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ വീണ്ടും ഇതേ രീതിയിൽ പോകുകയാണെങ്കിൽ സർക്കാർ ഇനിയും സ്വാശ്രയ കോളേജുകളുടെ മുന്നിൽ മുട്ട് മടക്കേണ്ടി വരും. ഇതിൽ നിയമം ശക്തമാക്കാൻ എ ബിവിപി സമരവുമായി മുന്നോട്ടു പോകും. “ശ്യാം രാജ് ഈസ്റ് കോസ്റ്റിനോട് പറഞ്ഞു.
സുപ്രീം കോടതിയുടെ വിധി പ്രകാരം പതിനൊന്ന് ലക്ഷം രൂപ വരെ ഫീസായി ഈടാക്കാം.ഇതില്‍ അഞ്ചുലക്ഷം പണമായും ബാക്കി ബാങ്ക് ഗാരണ്ടിയായും നല്‍കാം.ഹൈക്കോടതിയുടെ അന്തിമവിധി വരുംവരെയാണ് സുപ്രീം കോടതിയുടെ വിധിക്കു സാധുത.ഹൈക്കോടതി ഉത്തരവിനെതിരെ സ്വാശ്രയ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.
Post Your Comments