മലപ്പുറം: വെടിയേറ്റ് മരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. പെരിന്തല്‍മണ്ണയില്‍ വെടിയേറ്റ് മരിച്ച എൻജിനിയറിംഗ് കോളജ് വിദ്യാർഥി മാസി (21)നെ ആശുപത്രയിലേക്ക് കൊണ്ടു വരുന്ന ദൃശങ്ങളാണ് പുറത്തു വന്നത്. സ്കൂട്ടറില്‍ വെടിയേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ രണ്ട് സുഹൃത്തുക്കള്‍ മാസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് മാസിനെ ആശുപത്രയിൽ കൊണ്ടു വന്നത്. മാസിനെ ആശുപത്രിയിലെത്തിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആശുപത്രിയിലെത്തിയപ്പോഴേക്കും മാസിൻ മരിച്ചിരുന്നു. എയർഗണ്ണിൽനിന്നാണ് ഇയാൾക്ക് വെടിയേറ്റതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന മുതമ്മിലും ഷിബിനും ചേര്‍ന്ന് ഒരു സ്കൂട്ടറില്‍ മാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ ഇരുവരും സ്ഥലം വിട്ടു.
മുതമ്മിലും ഷിബിനും ഉള്‍പ്പെടെ എട്ട് പേരെ ഇന്നലെ വൈകീട്ട് തന്നെ പെരിന്തല്‍മണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യവും കഞ്ചാവും ഉപയോഗിക്കാനാണ് സംഘം ഒരുമിച്ചു കൂടിയത്. ലഹരിയില്‍ ആയിരുന്ന മുതമ്മില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് മാസിനെ വെടിവെച്ചുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കന്ന മൊഴി. പ്രതി എയര്‍ഗണുമായി നില്ക്കുന്ന ചിത്രങ്ങളും കസ്റ്റഡിയില്‍ ഉള്ളവരുടെ മൊബൈലില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു ആണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments