റിയാദ്: മലയാളി നഴ്സുമാര്‍ സൗദിയില്‍ ജയിലില്‍ കഴിയുന്നു. കോട്ടയം പാലാ സ്വദേശിനികളായ നഴ്സുമാരാണ് സൗദി ജയിലില്‍ ഉള്ളത്.വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ അനധികൃതമായി ജോലി നേടിയ കുറ്റത്തിനാണ്് ഇവര്‍ പിടിയിലായത്. ഇതോടെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സുമാരുടെ മോചനത്തിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടുന്നു. രണ്ടു മലയാളി നഴ്സുമാരാണ് ജയിലിലുള്ളത്. സമാനമായ കേസില്‍ ഒരു മാസത്തോളം തടവില്‍ കഴിഞ്ഞ മറ്റൊരു മലയാളി നഴ്സിന് ഉപാധികളോടെ കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചിരുന്നു. കേസ് തീര്‍ന്നാലേ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകൂ.
വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മൂവരും കോട്ടയം പാലാ സ്വദേശിനികളാണ്. കോണ്‍സുലര്‍ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.വൈസ് കോണ്‍സല്‍ ശിവലാല്‍ മീണ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് ഫൈസല്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. തടവിലുള്ള രണ്ടു നഴ്സുമാരും വിചാരണയുടെ ഭാഗമായി കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ ജിദ്ദയിലെ ജയിലിലാണുള്ളത്. വിചാരണ പൂര്‍ത്തിയായാല്‍ തായിഫ് ജയിലിലേക്ക് മാറ്റും.
തടവിലുള്ള ഒരാളുടെ കേസില്‍ ആയിരം റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റൊരാളുടെ കേസില്‍ അടുത്ത ആഴ്ചയോടെ വിധി ഉണ്ടാകുമെന്നാണ് വിവരം. ഇവരുടെ മോചനത്തിനായി നടപടികളുമായി മുന്നോട്ടു പോകുമെന്ന് കോണ്‍സുലര്‍ സംഘം പറഞ്ഞു. റാനിയ, അല്‍ ഖുര്‍മ, തായിഫ് കിങ്ഫൈസല് ആശുപത്രിയില്‍ ജോലി ചെയ്ത നഴ്സുമാരാണ് പിടിയിലായവര്‍. ഏതാനും മാസം മുമ്പ് കോണ്‍സുലര്‍ സംഘം നഴ്സുമാരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ജിദ്ദ ആരോഗ്യ മന്ത്രാലയം അധികൃതര്‍ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ഷെയ്ഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ വ്യവസ്ഥപ്രകാരം സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷാലിറ്റിയില്‍ നഴ്സുമാര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഇതു സംബന്ധിച്ചു നടത്തിയ പരിശോധനയില്‍ പ്രവൃത്തി പരിചയസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. നാട്ടില്‍ നിന്ന് ഏജന്റുമാരാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത്.
Post Your Comments