Latest NewsNewsIndia

ഗോരഖ്പൂര്‍ ദുരന്തം : യഥാര്‍ത്ഥ കാരണം മറനീക്കി പുറത്തുവന്നു : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ

 

ഗോരഖ്പൂര്‍ : രാജ്യത്തെ ഞെട്ടിച്ച ഗോരഖ്പൂര്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം മറ നീക്കി പുറത്തുവരുന്നു. ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ എഴുപതിന് മേല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദി ഡോക്ടര്‍ കഫീല്‍ ഖാനാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഡോ കഫീല്‍ സ്വന്തമായി നടത്തുന്ന ക്ലിനിക്കിലേയ്ക്ക് ആശുപത്രിയില്‍ നിന്നും വന്‍തോതില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ച് കടത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഡോ. കഫീലിനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് വന്നത്. ശിശുരോഗ വിഭാഗത്തിന്റെ തലവനായ ഡോ. കഫീല്‍ ഇതുവരെ പറഞ്ഞത് കള്ളമാണെന്ന് ഇതോടെ വെളിവാകുകയായിരുന്നു.

ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്കു മുമ്പെ ആരോഗ്യവകുപ്പിന് കത്തുകള്‍ അയച്ചിരുന്നുവെന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ താന്‍ സ്വന്തമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങുകയുമായിരുന്നുവെന്നാണ് ഡോ.കഫീല്‍ പറഞ്ഞത്. ഇതോടെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ദൈവദൂതനെ പോലെ ഡോക്ടറെ വാഴ്ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button