Latest NewsNewsIndia

ഗോരഖ്പൂരിലേതിന് സമാനമായ ദുരന്തം രാജ്യത്ത് ആദ്യമായല്ല; അമിത് ഷാ

ബെംഗളൂരു: ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 74 കുട്ടികള്‍ മരിക്കാനിടയായതുപോലത്തെ സംഭവം രാജ്യത്ത് ആദ്യമായല്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് ഭരണത്തിലും ഇത്തരം സഭവങ്ങള്‍ നടന്നിട്ടുണ്ട്. ഗോരഖ്പൂരില്‍ ഒരു അപകടമാണ് നടന്നത്. സംഭവത്തെപ്പറ്റി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ചെയ്യുന്നതുപോലെ അന്വേഷണം നടത്താതെ ആരെയും കുറ്റക്കാരനെന്ന് വിധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം വിവരങ്ങള്‍ ജനങ്ങളെ അറിയിക്കും. ദുരന്തത്തിന്റെ പേരില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും അദ്ദേഹം തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button