ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ട്രക്കുകള്‍ക്ക് ഇലക്ട്രിക് ട്രാക്കുകള്‍ തുടങ്ങുന്നു. നിരത്തുകളില്‍ ട്രക്ക് ട്രാഫിക് മൂലമുണ്ടാകുന്ന കഠിനമായ മലിനീകരണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഇലക്ട്രിക് ട്രാക്കുകള്‍ നിര്‍മ്മിക്കാനുള്ള തുക ജര്‍മന്‍ ഗതാഗത വകുപ്പാകും നല്‍കുക. യൂറോപ്യന്‍ യൂണിയന്‍ ഈ സംവിധാനത്തെ കുറിച്ച് പല പ്രാവശ്യം അംഗ രാജ്യങ്ങിലും ഇത് തുടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും സാമ്പത്തികമായി ഇത് തുടങ്ങാനോ നടപ്പാക്കാനോ ആര്‍ക്കും കഴിഞ്ഞില്ല.
ഇലക്ട്രിക് ട്രാക്കുകള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ട്രക്കുകള്‍ ഈ ട്രാക്കിലൂടെ മാത്രം ഓടുന്നതുകൊണ്ട് ട്രക്ക് ഓവര്‍ ടേക്കിംങ്ങും ഒപ്പം ഹൈവേയിലെ ട്രാഫിക്കും കുറയ്ക്കാന്‍ സാധിക്കും.
Post Your Comments