Latest NewsKeralaNews

സിആര്‍പിഎഫ് സുരക്ഷ പിന്‍വലിക്കമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കത്ത് നല്‍കി

ന്യൂഡൽഹി: തങ്ങള്‍ക്കുള്ള വി.ഐ.പി സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ് എന്നിവർ സിആര്‍പിഎഫിന് കത്ത് നല്‍കി. ഇവരെക്കൂടാതെ കെ. സുരേന്ദ്രനും വൈ പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്. കാരണമെന്തെന്ന് വ്യക്തമാക്കാതെയാണ് സുരക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

2016 ല്‍ സി.പി.എം അധികാരത്തിലെത്തിയ ശേഷം കേരളത്തില്‍ സിപിഎം ആക്രമണം പെരുകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ആഭ്യന്തര മന്ത്രാലയത്തോട് സുരക്ഷ ആവശ്യപ്പെട്ടത്. സാധാരണ രീതിയില്‍ ജീവിതം നയിക്കുന്ന നേതാക്കള്‍ക്ക് 14ഓളം സുരക്ഷാ ഉദ്ദ്യോഗസ്ഥരെ സ്വന്തം വീട്ടില്‍ എപ്പോഴും താമസിപ്പിക്കുന്നതിനുള്ള പ്രയാസമാണ് സുരക്ഷ വേണ്ടെന്ന് വെയ്ക്കാന്‍ കാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button