Latest NewsKeralaNews

തിരുവനന്തപുരം തെക്കന്‍ കണ്ണൂരായി മാറി:കാരണം വ്യക്തമാക്കി സലിം കുമാർ

കനകക്കുന്ന്: തിരുവനന്തപുരം തെക്കന്‍ കണ്ണൂരായി മാറിയെന്ന് നടന്‍ സലിം കുമാര്‍.തിരുവനന്തപുരം ഒരു തെക്കന്‍ കണ്ണൂരായി മാറി കഴിഞ്ഞു. കണ്ണൂരിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തിരുവനന്തപുരത്ത് നടക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനെല്ലാം കാരണം ചിരി നമ്മളില്‍ നിന്ന് വിട്ടുപോയതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പലതവണ സോഷ്യല്‍ മീഡിയ തന്നെ കൊന്നിട്ടും താൻ ചിരിച്ചു കൊണ്ട് അതിനെ നേരിട്ടതിനാലാണ് താൻ ഇപ്പോഴും ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന’ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ- സലിം കുമാര്‍ ഫലിതങ്ങള്‍’ എന്ന തന്റെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു മനുഷ്യന്റെ പതനം നടക്കുന്ന സ്ഥലത്താണ് ഇപ്പോള്‍ ആള്‍ക്കാര്‍ കൂടുതല്‍ എന്ന് പരോക്ഷമായി ദിലീപ് വിഷയവും അദ്ദേഹം പ്രതിപാദിച്ചു. സലിം കുമാറിന്റെ പുസ്തകം ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് നടന്‍ ഇന്ദ്രന്‍സിന് നല്‍കി പ്രകാശനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button