ശ്രീനഗര്‍: ജമ്മു-കശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് പ്രത്യേകാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയിലെ 35 എ വകുപ്പ് റദ്ദാക്കുന്നത് സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് വിഘടനവാദ സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതം നിശ്ചലമാക്കി. ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്.എസ്.എസ് അനുകൂല എന്‍.ജി.ഒ സംഘടന നല്കിയ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പ്രത്യേകാവകാശങ്ങള്‍ ഹനിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ മുഖ്യധാരാ പ്രതിപക്ഷ കക്ഷികളായ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും രംഗത്തെത്തി. അതേസമയം, വിഷയം പ്രധാനമന്ത്രിയുമായി സംസാരിച്ചതായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഗതാഗതം മുടങ്ങി. കടകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. കശ്മീര്‍ സര്‍വകലാശാലയും പരീക്ഷ ബോര്‍ഡുകളും നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. എന്നാല്‍ കഴിഞ്ഞയാഴ്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് ഇൗ വിഷയത്തിലെ ആശങ്ക പങ്കുവെച്ചിരുന്നു. തുടര്‍ന്ന്, ഫാറൂഖ് അബ്ദുല്ലയെ വീട്ടിലെത്തി കണ്ട മഹ്ബൂബ, കശ്മീരികളുടെ പ്രത്യേകാവകാശത്തിനെതിരായ നീക്കങ്ങളില്‍ തെന്റ പാര്‍ട്ടിക്കുള്ള ആശങ്ക അറിയിച്ചു. എന്നാല്‍, കശ്മീരിന് പ്രേത്യക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 പോലും റദ്ദാക്കണമെന്ന് വാദിക്കുന്ന ബി.ജെ.പിയുമായി സഖ്യത്തിലുള്ള മഹ്ബൂബയുടെ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു.
വിഘടനവാദി നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മീര്‍വാഇസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക് എന്നിവര്‍ നയിക്കുന്ന ഗ്രൂപ്പുകളുടെ സംയുക്തവേദിയായ ജോയിന്റ് െറസിസ്റ്റന്‍സ് ലീഡര്ഷിപ് (ജെ.ആര്.എല്‍) ആണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. കശ്മീരി ജനതയുടെ സ്വയംനിര്‍ണയാവകാശം ഉറപ്പാക്കുന്ന നിയമങ്ങള്‍ പുനഃപരിശോധിക്കാനുള്ള അവകാശം െഎക്യരാഷ്ട്ര സഭക്കാണെന്ന് ജെ.ആര്.എല്‍ നേതാക്കള്‍ പറഞ്ഞു.
Post Your Comments