കൊല്ലം: തമിഴ്നാട് സ്വദേശിയായ യുവാവ് മുരുകന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ വീണ്ടും ചോദ്യം ചെയ്യും. കൊല്ലത്ത് ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് മുരുകന് മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണ കാരണമാണെന്ന ആക്ഷേപം ശക്തമാണ്. കേസിലെ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്ന് അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസിപി അശോകന് അറിയിച്ചു.
Post Your Comments