CricketLatest NewsIndiaNewsInternationalSports

ഇന്ത്യയില്‍ ഞങ്ങളുടെ താരങ്ങള്‍ സുരക്ഷിതരല്ല; പാക് ക്രിക്കറ്റ് ബോര്‍ഡ്

ദില്ലി: ബംഗ്ലൂരുവില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് വേദി മലേഷ്യയിലേയ്ക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യയില്‍ കളിയ്ക്കാന്‍ തയ്യാറല്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം. മാത്രമല്ല ഇന്ത്യയില്‍ ഞങ്ങളുടെ താരങ്ങള്‍ സുരക്ഷിതരായിരിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സെയ്ദി നേരത്തെ അറിയിച്ചിരുന്നു. വരുന്ന നവംബറിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രത്യേക അഭിപ്രായത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ബിസിസിഐ സെക്രട്ടറി അമിതാബ് ചൗദരിയും വേദി മാറ്റത്തെ എതിര്‍ത്തില്ല. ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ടീമുകളെ കൂടാതെ യോഗ്യത നേടുന്ന നാലു ടീമുകള്‍ കൂടി വരുന്ന ഏഷ്യാകപ്പില്‍ മത്സരിക്കും. ശ്രീലങ്കയില്‍വെച്ച് 2016ല്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button