നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ റോഡ് കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയതായി റിപ്പോര്‍ട്ട്. നിയമങ്ങള്‍ ലംഘിച്ച് കക്കാടം പൊയിലില്‍ എംഎല്‍എയുടെ വിനോദ സഞ്ചാര പാര്‍ക്ക് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ് പുതിയ ആരോപണം.
പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഇരുവശവും തറയോട് പാകി എംഎല്‍എ സ്വന്തമാക്കിയെന്നാണ് ആരോപണം.
കൂമ്പാറ-കക്കാടും പൊയില്‍ റോഡിന്റെ ഇരുവശവുമാണ് എംഎല്‍എ തറയോട് പാകി സ്വന്തമാക്കിയത്. റോഡിന്റെ വശങ്ങളില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുന്ന തരത്തില്‍ വലിയ ചെടികളും നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. കൂമ്പാറ മുതല്‍ കക്കാടം പൊയില്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ വശങ്ങളില്‍ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലേക്ക് പണമടക്കാതെയും ഗതാഗത നിയമങ്ങള്‍ പാലിക്കാതെയുമാണ് എംഎല്‍എ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ആരും ഇതുവരെ നടപടി എടുത്തിട്ടില്ല.
Post Your Comments