വിതുര: മൂന്നാറില്‍ കൈയേറ്റക്കാര്‍ സ്ഥാപിച്ച കുരിശുമാറ്റൽ വൻ വിവാദമായതും കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതുമെല്ലാം വിവാദമായതിനു ശേഷം വീണ്ടും വിവാദം. ബോണക്കാട് അനധികൃത കുരിശുകള്‍ സ്ഥാപിച്ചപ്പോള്‍ തടയാനായി മുന്നിട്ടിറങ്ങിയത് സർക്കാരോ പാർട്ടിക്കാരോ അല്ല, പകരം ഇത്തവണ വൈദീകരുടെ നേതൃത്വത്തിൽ വിശ്വാസത്തിന്റെ പ്രശ്നമാക്കി മാറ്റിയാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത്. ബോണക്കാട് കുരിശുമല തീര്‍ത്ഥാടന നടത്തിപ്പുമായി ബന്ധപ്പെട്ടു നിര്‍മ്മിച്ച 14 കോണ്‍ക്രീറ്റ് കുരിശുകളില്‍ മൂന്നെണ്ണമാണ് വനം വകുപ്പ് ഇളക്കിമാറ്റിയത്.
വനഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താൻ പാടില്ലെന്ന നിയമം പാലിച്ചാണ് ഇവർ ഇത് ചെയ്തത്. അഞ്ച് കുരിശുകളില്‍ ബാക്കി രണ്ടെണ്ണം ഇന്നലെ രാവിലെ ഇളക്കിമാറ്റാന്‍ വനം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോൾ വികാരിയും വിശ്വാസികളും കൂട്ടമായെത്തി തടയുകയായിരുന്നു. റവന്യൂ അധികൃതരുടെയും പൊലീസിന്റെയും സഹായം ലഭിക്കാത്തതിനാലാണു തിരിച്ചുപോയതെന്നു വനം അധികൃതര്‍ പിന്നീട് വ്യക്തമാക്കി.
എന്നാൽ വനം വകുപ്പിന്റെ നടപടിക്കെതിരെ കെഎല്‍സിഎ, കെസിവൈഎം പ്രവര്‍ത്തകര്‍ വിതുര വനംവകുപ്പ് ഓഫിസിലേക്കു റാലിയും നടത്തി. അനധികൃത നിര്‍മ്മാണം അനുവദിക്കില്ലെന്നും വിശ്വാസികൾ മലയിലെത്തി പ്രാര്‍ത്ഥിക്കുന്നതിലോ തീര്‍ത്ഥാടനം നടത്തുന്നതിലോ വനം വകുപ്പിന് എതിര്‍പ്പില്ലെന്നും പരുത്തിപ്പള്ളി വനം റേഞ്ച് ഓഫിസര്‍ ദിവ്യ എസ്.എസ്.റോസ് അറിയിച്ചു. ഇതു സംബന്ധിച്ചു പല തവണ തീര്‍ത്ഥാടന നടത്തിപ്പ് കമ്മിറ്റിക്ക് വനം വകുപ്പ് നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഇത് കണക്കിലെടുക്കാതെയായിരുന്നു കുരിശ് സ്ഥാപിച്ചത്.
Post Your Comments