ബീജിംഗ് : അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനയെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധികളുടെ സമയമാണ്. ഒരു ഭാഗത്ത് ഇന്ത്യയും മറുഭാഗത്ത് ഉത്തരകൊറിയന്‍ പ്രതിസന്ധിയും ചൈനയെ തളര്‍ത്തുന്നുണ്ട്. രാജ്യസുരക്ഷയും വിപണിയും വലിയ പ്രതിസന്ധിയിലാണ്. ഇതിനെല്ലാം പുറമെ ദക്ഷിണ ചൈന കടലില്‍ അമേരിക്കന്‍ നാവികസേനയുടെ വെല്ലുവിളികളും.
ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ നിന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ വന്‍ പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക് വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. ചില ഉല്‍പന്നങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് അന്വേഷണത്തിനും ഇന്ത്യ ഉത്തരവിട്ടു. ഇതോടെ ഇന്ത്യന്‍ വിപണി ചൈനീസ് വിപണികള്‍ക്കുള്ള വാതില്‍ കൊട്ടിയടക്കാന്‍ തുടങ്ങി.
ഇതിനിടെയാണ് ഉത്തരകൊറിയക്കെതിരെ യുഎന്‍ ഉപരോധം വരുന്നത്. ഇതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ചൈനയ്ക്ക് സാധിക്കില്ല. ചൈന ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഉത്തര കൊറിയ. ഇവിടേക്കുള്ള കയറ്റുമതി നിന്നതോടെ ചൈനീസ് വിപണി വന്‍ പ്രതിസന്ധിയിലായി.
അതേസമയം, ഉത്തരകൊറിയയും അമേരിക്കയും യുദ്ധമുണ്ടായാല്‍ ആരുടെ ഭാഗത്ത് നില്‍ക്കണമെന്നത് സംബന്ധിച്ചും ചൈന പ്രതിസന്ധിയിലാണ്. യുഎന്‍ പോലും രംഗത്തുവന്നതോടെ ഉത്തര കൊറിയയെ നേരിട്ടു സഹായിക്കാന്‍ ചൈനയ്ക്ക് സാധിക്കില്ല. എന്നാല്‍ ഉത്തരകൊറിയ അമേരിക്കയെ ആദ്യം ആക്രമിച്ചാല്‍ ചൈന ഇടപെടില്ലെന്ന് സൂചന നല്‍കി കഴിഞ്ഞു. ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് നേരത്തെ തന്നെ ഇത് സംബന്ധി നിലപാട് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ഉത്തര കൊറിയ-അമേരിക്ക യുദ്ധമുണ്ടായാല്‍ ആരുടെ പക്ഷത്തും ചേരാതെ മൗനം പാലിക്കാനാണ് ചൈനയുടെ തീരുമാനം. ഇരു രാജ്യങ്ങളുടെയും നീക്കങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ഇതിനാല്‍ പക്ഷം ചേരാതെ നില്‍ക്കുന്നതാണ് ചൈനയ്ക്ക് നല്ലതെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments