Latest NewsKeralaNewsNews Story

ആരുടെയോ ഗൂഢാലോചന ദിലീപിന്റെ തലയിൽ കെട്ടിവയ്ക്കുന്ന ക്രൂരതയായി കാലം വിധിയെഴുതുമോ ? ദിലീപിന്റെ വാദം കേസിൽ മറ്റൊരു വഴിത്തിരിവിലേക്കെന്ന് സൂചന

കൊച്ചി: വിവാദമായ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. കൂടാതെ ദിലീപിന്റെ ജാമ്യഅപേക്ഷയിൽ പല കാര്യങ്ങളും തന്നെ കുടുക്കാനുള്ള ആസൂത്രിത ശ്രമം നടന്നതായുമാണ് വെളിപ്പെടുത്തൽ. ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ചകളെ സംബന്ധിച്ചു നിർണായക വെളിപ്പെടുത്തലുകൾ ഉണ്ട്. ദിലീപിനെ പ്രതിയാക്കാനും സുനിയുമായി ബന്ധപ്പെടുത്താനും പൊലീസ് ഹാജരാക്കിയ ‘തെളിവുകൾ’ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച വാദം.

ദിലീപിന്റെ ജാമ്യത്തിനായി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലെ വാദങ്ങൾ ഇവയാണ്:

ഒരു വർഷത്തിനിടെ ദിലീപും സുനിയും മൂന്നു തവണ ഒരേ ടവർ ലൊക്കേഷനു കീഴിൽവന്നെന്നു പൊലീസ് പറയുന്നു. എന്നാൽ ഒരേ ടവർ കീഴിൽ രണ്ടുപേർ വന്നാൽ കുറ്റം ചെയ്‌തെന്ന് എങ്ങനെ കരുതാനാവും.സിനിമാ താരങ്ങൾ നിറഞ്ഞ ഒരു ഹോട്ടലിൽ ദിലീപ് സുനിയുടെ എങ്ങനെ ഗൂഢാലോചന നടത്തും?ദിലിപിന്റെയോ അപ്പുണ്ണിയുടെയോ ഫോൺ നമ്പർപോലും പ്രതിക്ക് അറിയില്ലെന്നതിന്റെ തെളിവാണ് അപ്പുണ്ണിയുടെ ഫോൺ നമ്പർ കരസ്ഥമാക്കാൻ പ്രതി ഒൻപതാം പ്രതിയായ വിഷ്ണുവിനെ അയച്ചത്. ക്വട്ടേഷൻ ഏറ്റെടുത്ത ആൾക്ക് ക്വട്ടേഷൻ നൽകിയവരുടെ ഫോൺ നമ്പർ അറിയേണ്ടതല്ലേ?

അപ്പുണ്ണിക്കും നാദിർഷായ്ക്കുംജയിലിൽ നിന്ന് ഫോൺ കോൾ വന്നതിനു ദിലീപ് എങ്ങനെ കുറ്റക്കാരൻ ആകും?സുനിക്കുവേണ്ടി വിഷ്ണുവിന്റെ ഇടപെടൽ ഉണ്ടായപ്പോൾതന്നെ ഡിജിപി ലോക്നാഥ് ബഹ്റയെ വിവരമറിയിച്ചു. 20 ദിവസങ്ങൾ കഴിഞ്ഞാണ് പരാതി നൽകിയതെന്നവാദം തെറ്റ്. അറസ്റ്റു ചെയ്യപ്പെടുന്നതിന് മുൻപു തന്നെ ഗൂഢാലോചനയെക്കുറിച്ചു ദിലീപ് രേഖകൾ സഹിതം പരാതി നൽകി. എന്നാൽ, അന്വേഷണം ഉണ്ടായില്ല.2013ൽ ഗൂഢാലോചന ആരംഭിച്ച ശേഷം 2017 ഇത് ഇത്തരം ഒരു കാര്യം ചെയ്‌തെന്ന വാദം വിശ്വസനീയമല്ല. സുനി നേരത്തെയും നടികളെ ആക്രമിച്ച കേസിലെ പ്രതിയാണ്.

അയാളുടെ വാക്കുകളെ വിശ്വസിക്കാൻ എങ്ങനെ കഴിയും.സുനിയുമായി ജീവിതത്തിൽ ഒരു തവണപോലും ദിലീപ് കൂടികാഴ്ചനടത്തുകയോ,സംസാരിക്കുയോ ചെയ്തിട്ടില്ല. പ്രധാന തെളിവായ മൊബൈൽഫോൺ,മെമ്മറികാർഡ് എന്നിവ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൽ ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന ഒന്നുമില്ല.ചോദ്യം ചെയ്യലിനിടെ, കേസിൽ ശ്രീകുമാർമോനോന്റെ ഇടപെടലുകളെക്കുറിച്ചു ദിലീപ് പറഞ്ഞപ്പോൾ എ ഡി ജി പി സന്ധ്യ ക്യാമറ ഓഫ് ചെയ്തത് സംശയാസ്പദമാണ്. ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല. സിനിമയിലെ പ്രമുഖരായ നാലുപേർ ദിലീപിനെതിരെ പൾസർ സുനിയെ ഉപയോഗിക്കുന്നുവെന്നാണ് വിഷ്ണു നാദിർഷയോട് ഫോണിൽ പറഞ്ഞിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന് നൽകിയെന്നതിന് തെളിവില്ല. ഗൂഡാലോചനയെക്കുറിച്ച് സംഭവം നടന്ന ആദ്യ ദിവസങ്ങളിൽ നടി മഞ്ജു വാര്യർ‌ പറഞ്ഞത് സംശയകരമാണെന്നു ദിലീപ് വാദിക്കുന്നു. 140 സിനിമകളില്‍ അഭിനയിച്ച തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനാക്കി. ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്നു. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ ഏതെങ്കിലും സാക്ഷികളോ പറഞ്ഞിട്ടില്ല. സിനിമാ ഇൻഡസ്ട്രിയിൽ തന്നെയുള്ള ചില ആളുകൾ തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. തന്നെ ചോദ്യം ചെയ്തത് പുതിയ തിയറ്റര്‍ സംഘടനയുടെ ഉദ്ഘാടനത്തിന്റെ തലേന്നാണെന്നതും ദുരൂഹമാണ്. തന്നെ ഇല്ലാതാക്കാന്‍ സിനിമാരംഗത്ത് തന്നെ ഗൂഢാലോചന നടക്കുന്നു. ശക്തരായ ചില ആളുകളാണ് ഇതിന് പിന്നില്‍.

എഡിജിപി ബി.സന്ധ്യയും മഞ്ജുവും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും . അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാനുളളതുമായ സിനിമകള്‍ പ്രതിസന്ധിയിലായെന്നും ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെ പോലും ഇത് പ്രതികൂലമായി ബാധിച്ചെന്നും വാദത്തിൽ ഉണ്ട്. നടിയെ ആക്രമിച്ച കേസില്‍ വരുംദിനങ്ങളിൽ ശക്തമായ വാദപ്രതിവാദങ്ങളുടെ കേന്ദ്രമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button