ജിദ്ദ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൗദിയിലെ ശാഖ പ്രവര്‍ത്തനം നിര്‍ത്തുന്നു.ജിദ്ദയിലെ ശാഖ പ്രവര്‍ത്തനം നിര്‍ത്തുന്നതിനു സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) എസ്ബിഐയുടെ അപേക്ഷ അംഗീകരിച്ചു. ലോകത്തെങ്ങുമുള്ള എസ്ബിഐ ശാഖകള്‍ പുനര്‍വിന്യസിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ജിദ്ദയിലെ കിങ് ഫഹദ് റോഡില്‍ അനാകിശിലെ അല്‍അന്ദലുസ് പ്ലാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ശാഖ നിര്‍ത്തലാക്കുന്നത്. മറ്റു വിദേശ ബാങ്കുകള്‍ സൗദിയില്‍ കൂടുതല്‍ ശാഖകള്‍ തുടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സൗദിയിലെ ഏക ശാഖ എസ്ബിഐ അടച്ചുപൂട്ടുന്നത്.
Post Your Comments