റെനോ ഡസ്റ്റര്‍ സ്വന്തമാക്കാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷ വാർത്ത. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ കരുത്തൻ മോഡലായ പരമാവധി രണ്ടു ലക്ഷം രൂപ വരെ വിലക്കുറവില്‍ നിങ്ങൾക്ക് ഇപ്പോൾ സ്വന്തമാക്കാം. റെനോ ക്യാപ്ച്ചറിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള സ്‌റ്റോക്ക് ഈ സര്‍പ്രൈസ് ഓഫറിൽ കമ്പനി വിറ്റഴിക്കുന്നത്. നിലവില്‍ ഡസ്റ്റര്‍ കാര്‍ ഉടമകളായ ഗ്യാങ് ഓഫ് ഡസ്റ്റര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളു. അതുകൊണ്ട് തന്നെ ഡസ്റ്റര്‍ ഉടമകളുടെ ഇ-മെയില്‍ വഴിയാണ് റെനോ ഇന്ത്യ ഓഫര്‍ വിവരം അറിയിച്ചത്.
പ്രധാനമായും 85 പിഎസ് ഡീസല്‍ സ്റ്റാന്‍ഡേര്‍ഡ്, 110 പിഎസ് അഡ്വേഞ്ചര്‍ എഡിഷന്‍ എന്നീ രണ്ടു വേരിയന്റുകള്‍ക്കാണ് കമ്പനി ഓഫർ വിലയിൽ വിൽക്കുന്നത്. ഇപ്രകാരം 85 പിഎസ് പതിപ്പ് 1.6 ലക്ഷവും 110 പിഎസ് പതിപ്പിന് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടിൽ നിങ്ങൾക്ക് സ്വന്തമാക്കാം. ആകെ 107 യൂണിറ്റുകളുടെ സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നത്. ഇത് കൂടാതെ 10000 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫറും 7000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments