ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടന്‍ ഉണ്ടായേക്കും. പാര്‍ലമെന്‍റ് സമ്മേളനം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇതിനെ കുറിച്ചുള്ള ആലോചന സജീവം ആയിരിക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ വിശാല എന്‍ഡിഎ സഖ്യം കൂടി മുന്നില്‍ കണ്ടായിരിക്കും മന്ത്രിസഭ പുനഃസംഘടന ഉണ്ടാവുക. ഇരുവിഭാഗങ്ങളുടെ ഏകീകരണത്തിന് ശേഷം അണ്ണാ ഡിഎംകെയും മന്ത്രിസഭയില്‍ എത്താനുള്ള ശ്രമം അണിയറയില്‍ നടത്തുന്നുണ്ട്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ എന്‍ഡിഎയുടെ സഹ കണ്‍വീനറാക്കുമെന്ന്‍ സൂചനയുണ്ട്. ചത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങി ഇനി തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനസംഘടന. എന്നാല്‍ കേരളത്തില്‍ നിന്നും ആരെങ്കിലും മന്ത്രിസഭയില്‍ ഇടം കണ്ടെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മന്ത്രിസഭ പുനഃസംഘടനക്ക് ശേഷം ബിജെപിയില്‍ സംഘടനപരമായ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.
Post Your Comments