തൃശൂർ: നിറവ്യത്യാസവും രുചിവ്യത്യാസവുമുള്ള ആപ്പിളുകൾ വീണ്ടും വിപണിയിൽ. ഇവ കഴിക്കുന്നവർക്കു വായയിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെട്ടതായി അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർക്ക് പരാതി ലഭിച്ചു. നിറവ്യത്യാസം വന്ന ആപ്പിളും പരാതിക്കൊപ്പം ഫുഡ് സേഫ്റ്റി കമ്മിഷണർക്കു കൈമാറി. മണ്ണുത്തി സ്വദേശി കെ.ജി.പത്മനാഭൻ ആണു പരാതി നൽകിയത്. ശക്തൻ സ്റ്റാൻഡിലെയും മറ്റും ഉന്തുവണ്ടികളിൽ വിൽക്കുന്ന ആപ്പിൾ വാങ്ങി കഴിച്ചപ്പോൾ ചൊറിച്ചിൽ അനുഭവപ്പെട്ടതായും ഇയാൾ ചൂണ്ടിക്കാട്ടുന്നു.
രാസവസ്തുക്കളും കീടനാശിനികളും തളിച്ചു ദീർഘനാൾ സ്റ്റോറേജിൽ സൂക്ഷിച്ചതാണ് ആപ്പിളിനു നിറവ്യത്യാസം ഉണ്ടാകാൻ കാരണമെന്നാണ് സംശയം. കച്ചവടക്കാരിൽനിന്ന് ആപ്പിൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയയ്ക്കണമെന്നും പരാതിയിൽ പറയുന്നു.
Post Your Comments