വടക്കഞ്ചേരി: തൃശൂർ-മണ്ണുത്തി ദേശീയപാതയിലെ കുതിരാനിലെ നിർമിക്കുന്ന തുരങ്കം പൂർത്തിയാകുന്നു. ആദ്യ തുരങ്കത്തിൽ ഡ്രെയിനേജിന്റെ വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. തുരങ്കത്തിനുള്ളിൽ പാറകൾക്കു ബലക്കുറവുള്ള ഭാഗത്തു സ്ഥാപിച്ചിരുന്ന സ്റ്റീൽ റിബ്ബുകൾ കോണ്ക്രീറ്റ് ചെയ്ത് മൂടുന്ന ജോലികൾ 90 ശതമാനവും പൂർത്തിയായി. ഇരുന്പുപാലം ഭാഗത്തുനിന്നും തുടങ്ങുന്ന ഇടതുഭാഗത്തെ ആദ്യതുരങ്കപ്പാത നിർമാണം അടുത്തമാസം ഒടുവിൽ പൂർത്തിയാകും. വലതു ഭാഗത്തെ രണ്ടാമത്തെ തുരങ്കനിർമാണ പ്രവൃത്തികൾ ഡിസംബറിലേ പൂർത്തിയാകൂ.
തുരങ്കത്തിനുള്ളിൽ പാറകൾക്കു ബലക്കുറവുള്ള ഭാഗത്തു സ്ഥാപിച്ചിരുന്ന സ്റ്റീൽ റിബ്ബുകൾ കോണ്ക്രീറ്റ് ചെയ്ത് മൂടുന്ന ജോലികൾ 90 ശതമാനവും പൂർത്തിയായി. രണ്ടു തുരങ്കങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന മുന്നൂറുമീറ്റർ ഇടവിട്ടുള്ള രണ്ട് ഇടനാഴികളും പാറപൊട്ടിച്ച് തുരന്നുകഴിഞ്ഞു.ഏതെങ്കിലും തുരങ്കത്തിനുള്ളിൽ അപകടമോ മറ്റോ സംഭവിച്ചാൽ വാഹനങ്ങൾ അടിയന്തരമായി കടത്തിവിടുന്നതിനുള്ള എമർജൻസി വാതിലുകളും സജ്ജമായിക്കഴിഞ്ഞു.
Post Your Comments