കാന്‍ഡി: ഐസിസിയുടെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ് ലി നിലപാട് വ്യക്തമാക്കി. കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങളിൽ സ്ഥിരത വേണമെന്നാണ് കോഹ് ലി അഭിപ്രായപ്പെട്ടത്. സ്പിന്നര്‍ രവീന്ദ്ര ജഡേജയെ ഒരു മത്സരത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കോഹ് ലി അഭിപ്രായ പ്രകടനം നടത്തിയത്.
കളിക്കാര്‍ക്കു നിയമങ്ങള്‍ സമാനമാണ് എന്ന ബോധ്യമുണ്ടാകണം. അതിനായി നിയമങ്ങളില്‍ സ്ഥിരതയുണ്ടായിരിക്കണം. സാഹചര്യത്തിനനുസരിച്ച് അവ മാറാന്‍ പാടില്ല. അല്ലാത്തപക്ഷം കളത്തിലെ പെരുമാറ്റത്തിന്റെ പരിധി കളിക്കാർക്ക് മനസിലാക്കാൻ കഴിയില്ല. കളിക്കളത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം, ചെയ്യാതിരിക്കാം എന്നതിനെ സംബന്ധിച്ച് വ്യക്തതയുണ്ടാവണം. അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് പല കാര്യങ്ങളും കളിക്കളത്തില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് പോയിന്റ് നഷ്ടമുണ്ടാക്കുമെന്ന് അവര്‍ക്കറിയില്ല. അതുകൊണ്ടുതന്നെ നിയമങ്ങളില്‍ സ്ഥിരത സ്ഥാപിക്കാന്‍ ഐസിസിക്കു കഴിയന്റ് നഷ്ടമുണ്ടാക്കുമെന്ന് അവര്‍ക്കറിയില്ല. അതുകൊണ്ടുതന്നെ നിയമങ്ങളില്‍ സ്ഥിരത സ്ഥാപിക്കാന്‍ ഐസിസിക്കു കഴിയണമെന്നും ഇന്ത്യന്‍ നായകന് കൂട്ടിച്ചേർത്തു.
Post Your Comments