കൊച്ചി: സമകാലിക മലയാളം വാരികയുടെ പത്രാധിപരെയും ലേഖകനെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സമകാലിക മലയാളം വാരിക പത്രാധിപര്‍ സജി ജെയിംസും, ലേഖകന്‍ പി എസ് റംഷാദും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്നാണ് പോലീസിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
വാരികയ്ക്ക് ടി പി സെന്‍കുമാര്‍ അനുവദിച്ച അഭിമുഖത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് കേസ്. ചില പരാതികളുടെ അടിസ്ഥാനത്തില്‍ ടി പി സെന്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെന്‍കുമാറിനെ അറസ്റ്റ് ചെയ്താല്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചത്.
അതേസമയം സെന്‍കുമാറിന് പുറമെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെ കേസെടുത്തതിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു.
Post Your Comments