ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 60 ഓളം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1978 മുതല്‍ സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ മസ്തിഷ്കവീക്ക രോഗം നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ശുചിത്വ പ്രശ്നങ്ങളും തുറസായ സ്ഥലത്തെ മലവിസര്ജ്ജനവുമാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“1978 മുതല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ മസ്തിഷ്കവീക്കം നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം നിരപരാധികള്‍ അകലത്തില്‍ മരിക്കുന്നുവെങ്കില്‍ അതിന് കാരണം ശുചിത്വമില്ലായമയും തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനവുമായി ബന്ധപ്പെട്ടതാണ്. സാധാരണക്കാരില്‍ ശുചിത്വത്തെക്കുറിച്ച് അവബോധത്തിന്റെ കുറവുണ്ട്”-ആദിത്യാനാഥ് പറഞ്ഞു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര-സംസ്ഥാന അതോറിറ്റികളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിച്ചുവരികയാണെന്ന് പി.എം.ഒ ഓഫീസ് അറിയിച്ചിരുന്നു.
വെള്ളിയാഴ്ച,ഗോരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗട്ടേലയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ചതായി അറിയിച്ചത്. പിന്നീട്, ആഗസ്റ്റ് 7 മുതല്‍ വിവിധ രോഗങ്ങള്‍ മൂലം 60 ഓളം കുട്ടികള്‍ മരിച്ചതായി, ശിശുരോഗ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ് അറിയിക്കുകയായിരുന്നു.
Post Your Comments