KeralaLatest News

തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ചിങ്ങവനം ; തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈ​കു​ന്നേ​രം നാ​ലോടെ ഇ​ത്തി​ത്താ​നം ചാ​ല​ച്ചി​റ തോ​ട്ടി​ൽ ക​ള​മ്പാ​ട്ടു​ക​ട​വി​ൽ പൊ​ൻ​പു​ഴ ഇ​ത്തി​ച്ചി​റ ജോ​ണി​യു​ടെ മ​കനും ച​ങ്ങ​നാ​ശേ​രി എ​സ്ബി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിലെ ഒ​ൻ​പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥിയുമായ ടി.​ജെ. മാ​ർ​ട്ടി​ൻ(14) ആ​ണ് മ​രി​ച്ച​ത്.

സ​ഹ​പാ​ഠി​ക​ളാ​യ നാ​ല് കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കാ​നെ​ത്തി​യ മാ​ർ​ട്ടി​ൻ തോ​ട്ടി​ലേ​ക്ക് എടുത്ത് ചാ​ടി. അധിക നേരമായിട്ടും മാ​ർ​ട്ടി​ൻ പൊ​ങ്ങി വ​ന്നില്ല. തുടർന്ന് കൂ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച് നാ​ട്ടു​കാ​രേ​യും തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നേ​യും പോ​ലീ​സി​നേ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ​ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മാ​ർ​ട്ടി​നെ ക​ണ്ടെത്തി ​ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button