Latest NewsKerala

ആംബുലന്‍സ് വിളിക്കാന്‍ ആപ്പും എത്തി

തിരുവനന്തപുരം: ഇനി ആംബുലന്‍സ് സഹായം തേടാന്‍ ഫോണ്‍ ചെയ്യേണ്ടതില്ല. ആപ്ലിക്കേഷന്‍ വഴിയും ആംബുലന്‍സ് സേവനം സ്വീകരിക്കാന്‍ കഴിയും. പുതിയ ആപ്പും ഇറക്കി. ആരോഗ്യവകുപ്പ് മൊബൈല്‍ ആപ്പ് പുറത്തിറക്കും. ഇതു സംബന്ധിച്ച മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

108 ആംബുലന്‍സ് സേവനം മെച്ചപ്പെടുത്താനായി മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച മൂന്നു പദ്ധതി നിര്‍ദേശങ്ങളിലൊന്നാണിത്. ഊബര്‍ ആപ്പിലൂടെ
ടാക്്‌സി വിളിക്കുന്നതു പോലെ ആംബുലന്‍സും വിളിക്കാന്‍ കഴിയുമെന്നതാണ് പറയുന്നത്. ആന്‍ഡ്രോയിഡ് ഫോണിലെ ആപ്ലിക്കേഷന്‍വഴി ഒരാള്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ അയാള്‍ എവിടെയാണോ നില്‍ക്കുന്നത് അവിടേയ്ക്ക് പരിസരത്തുള്ള ആംബുലന്‍സ് എത്തും.

ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍, വാഹന നമ്പര്‍ എന്നിവയും മൊബൈലില്‍ ലഭ്യമാകും. അപകടത്തില്‍പെട്ടയാള്‍ക്ക് ഫോണ്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ ബന്ധുക്കള്‍ക്കോ തൊട്ടടുത്തുള്ളവര്‍ക്കോ മൊബൈല്‍ ആപ് വഴി കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഇതോടൊപ്പം 108 എന്ന നമ്പരിലും സേവനം ലഭ്യമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button