Latest NewsKeralaNews

എം എൽ എമാരും മന്ത്രിമാരും അടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്‌ളീല സന്ദേശം: അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്

തിരുവനന്തപുരം: മന്ത്രിമാരും എംഎല്‍എമാരും സിപിഎം നേതാക്കളുമടക്കമുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട വാട്സാപ് ഗൂപ്പിലേക്ക് അശ്ലീല വിഡിയോ സന്ദേശം അയച്ച സംഭവം വിവാദമാകുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് തലസ്ഥാനത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക് യുവതിയുടെ 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ എത്തിയത്.പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വിഡിയോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗമാണു തനിക്കു വിഡിയോ അയച്ചുതന്നതെന്നും അബദ്ധത്തില്‍ വിഡിയോ, ഗ്രൂപ്പിലേക്കു കൈമാറിപ്പോയെന്നും തുടർന്ന് ഈ അംഗത്തിന്റെ വിശദീകരണവും ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. തുടർന്ന് അഡ്മിൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എമാരായ പി.സി.ജോര്‍ജ്, വി.ഡി.സതീശന്‍ തുടങ്ങിയ പ്രമുഖരെ ഗ്രൂപ്പില്‍ നിന്നു അഡ്മിന്‍ പുറത്താക്കി.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അംഗങ്ങളിൽ പലരും ഇത്തരമൊരു വീഡിയോയെ പറ്റി അറിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഖ്യമന്ത്രിക്കായി പ്രസംഗങ്ങള്‍ കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button