കറാച്ചി: നവാസ് ഷെരീഫിന്റെ കുറവ് പരിഹരിക്കാന്‍ ഭാര്യ കുല്‍സം നവാസ്. ഉപതിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സം നവാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
1999 മുതല്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന കുല്‍സം ആദ്യമായാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നത്. അഴിമതി ആരോപണത്തില്‍പ്പെട്ട നവാസ് ഷെരീഫ് സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
തുടര്‍ന്ന് അനുജന്‍ ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നവാസ് ഷെരീഫ് പരിഗണിച്ചിരുന്നെങ്കിലും മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളുടെ തീരുമാന പ്രകാരമാണ് കുല്‍സം നവാസ് സ്ഥാനാര്‍ത്ഥിയാകുന്നത്.
Post Your Comments