ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് വലിയ പ്രതിസന്ധിയിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍. കോണ്‍ഗ്രസ്സ് അസ്തിത്വ പ്രസിസന്ധി നേരിടുന്നു എന്ന ജയറാം രമേശിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് പാര്‍ട്ടിയെ കുറ്റപ്പെടുത്തി മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് രംഗത്തു വരുന്നത്. കോണ്‍ഗ്രസ്സ് യാഥാര്‍ഥ്യം തിരിച്ചറിയണം. നമുക്ക് ആകെയുള്ളത് 44എംപിമാര്‍ മാത്രമാണ്. ഇത് പാര്‍ട്ടി നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണെന്നു മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സ് പുതിയ ആശങ്ങളും ചിന്തകളുമായി മുന്നോട്ടുവരണം. പുതിയ വഴികളും പ്രവര്‍ത്തന രീതികളുമാണ് പാര്‍ട്ടിക്കിനി വേണ്ടതെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.
Post Your Comments