കുവൈത്ത് സിറ്റി : കുവൈത്തിലെപ്രവാസി നിക്ഷേപത്തില്‍ വര്‍ധനയുള്ളതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പ്രാദേശിക ബാങ്കുകളില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം പ്രവാസികളുടെ നിക്ഷേപത്തില്‍ 2.4 ശതമാനം വര്‍ധനയാനുള്ളത്. കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ. മുഹമ്മദ് അല്‍ ഹാഷല്‍ അറിയിച്ചതാണ് ഇക്കാര്യം.
2016-17 സാമ്പത്തികവര്‍ഷം പ്രവാസികളുടെ നിക്ഷേപം 41.944 ബില്യണ്‍ ദിനാറാണ്. കഴിഞ്ഞ വര്‍ഷം അതു 40.942 ബില്യണ്‍ ദിനാറായിരുന്നു. സ്വര്‍ണശേഖരത്തിന്റെ കാര്യത്തില്‍ അറബ് രാജ്യങ്ങളില്‍ കുവൈത്ത് ആറാം സ്ഥാനത്താണെന്നു രാജ്യാന്തര ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 79 ടണ്‍ സ്വര്‍ണമാണ് കുവൈത്തിന്റെ ശേഖരത്തില്‍ ഉള്ളത്.
Post Your Comments