KeralaLatest NewsNews

ചാനൽ ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചു: പ്രമുഖ മാധ്യമ പ്രവർത്തകനെതിരെ ആരോപണം

തിരുവനന്തപുരം: ന്യസ് 18 ചാനല്‍ വിവാദത്തില്‍. ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ് വിവാദത്തിനിടയാക്കിയത്. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ സനീഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ആത്മഹത്യാശ്രമമെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ സ്വദേശിനിയായ വനിതാ മാധ്യമപ്രവര്‍ത്തകയാണ് ഉറക്ക ഗുളിക അമിതമായി കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്.ഇവര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സനീഷ് അശ്ലീലം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുംകാട്ടി മാധ്യമപ്രവര്‍ത്തക നേരത്തെ ചാനല്‍ മാനേജ്മെന്റിന് പരാതി നല്‍കിയിരുന്നു. സനീഷിനെതിരെ എഡിറ്റര്‍ രാജീവ് ദേവരാജിനാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാതെ പെണ്‍കുട്ടിക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയെന്നാണ് വിവരം.അവധിയിലായിരുന്ന പെണ്‍കുട്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് ഓഫീസിലെത്തി രാജീവിനെ കണ്ട് ദീര്‍ഘനേരം സംസാരിച്ചിരുന്നു.

ഇതിനുശേഷം വീട്ടിലെത്തിയാണ് ആത്മഹത്യാശ്രമം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ രാജിവ് ദേവരാജനും സനീഷിനുമെതിരെ വ്യാപക പ്രതിഷേധം ആണ് ഉണ്ടായിരിക്കുന്നത്. ദളിതയായ തനിക്കെതിരെ നടന്നത് ക്രൂര മാനസിക പീഡനമാണെന്നും തന്റെ പരാതി രാജീവ് ദേവരാജ് മുക്കിയെന്നും യുവതി പോലീസിനു മൊഴി നല്‍കി.

 

 

shortlink

Post Your Comments


Back to top button