Latest NewsNewsIndia

12000 വര്‍ഷങ്ങള്‍ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്ത ഒരു പ്രതി വിചാരണ നേരിടുന്നു

ക്വലാലംപൂര്‍ : പതിനഞ്ചു വയസ്സുള്ള മകളെ അറുന്നൂറിലേറെത്തവണ ലൈംഗികമായി പീഡിപ്പിച്ചയാളുടെമേല്‍ മലേഷ്യന്‍ കോടതി 626 കുറ്റങ്ങള്‍ ചുമത്തി. കുട്ടിയെ ഇയാള്‍ 599 തവണ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് വിധേയയാക്കി. ബലാത്സംഗവും ചെയ്തു.

പ്രകൃതിവിരുദ്ധ പീഡനത്തിനോരോന്നിനും പരമാവധി 20 വര്‍ഷം വീതം തടവും ചാട്ടയടിയും ലഭിക്കും. മറ്റു കുറ്റകൃത്യങ്ങള്‍ക്ക് ഓരോന്നിനും പരമാവധി 20 വര്‍ഷം വീതം തടവാണ് ശിക്ഷ. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഇയാള്‍ക്ക് 12,000-ത്തിലേറെ കൊല്ലം തടവുശിക്ഷ ലഭിക്കുമെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഐമി സിയാസ്വനി പറഞ്ഞു.

36 വയസ്സുള്ള വിവാഹമോചിതനാണ് പ്രതി. ഇയാളുടെപേരിലുള്ള കുറ്റങ്ങള്‍ വായിച്ചുതീര്‍ക്കാന്‍ കോടതി രണ്ടുദിവസമെടുത്തു. കേസില്‍ വിചാരണ നടക്കുകയാണ്. കടന്നുകളയാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നു പറഞ്ഞ് ജഡ്ജി യോങ് സരീദ് സസാലി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചു.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ജൂലായ് 26-നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇക്കൊല്ലം ജനുവരി മുതല്‍ ജൂലായ് വരെ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നു. അപ്പോഴാണ് പീഡനമുണ്ടായത്. കുട്ടികള്‍ക്കുനേരേയുള്ള ലൈംഗിക പീഡനകേസുകള്‍ക്കായി ജൂണില്‍ മലേഷ്യ പ്രത്യേക കോടതി തുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button