ബീജിങ്: ഉത്തരകൊറിയ അമേരിക്കയെ ആദ്യം ആക്രമിച്ചാല്‍ ചൈന ഇടപെടില്ലെന്ന് സൂചന. ഇരുരാജ്യങ്ങളും സംഘര്‍ഷമുണ്ടായാല്‍ തല്‍ക്കാലത്തേക്ക് ആരുടെ പക്ഷത്തും ചേരാതെ വിഷയത്തില്‍ നിശ്ബദത പാലിക്കാനായിരിക്കും ചൈന ശ്രമിക്കുക. മാത്രമല്ല ഉത്തരകൊറിയയും, അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സൂചനയുണ്ട്.
ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസാണ് ഉത്തരകൊറിയ-അമേരിക്ക തര്‍ക്കത്തില്‍ ചൈനീസ് നിലപാട് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എന്നാല്‍ യു.എസും ദക്ഷിണകൊറിയയും ഉത്തരകൊറിയയില്‍ ആക്രമണം നടത്തി നിലവിലെ ഏഷ്യന്‍ രാഷ്ട്രീയത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ ചൈന ഇടപെടുമെന്ന് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്.
Post Your Comments