തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട് ആക്രമിച്ചവര്‍ക്ക് ജാമ്യം കിട്ടാന്‍ കര്‍ശന വ്യവസ്ഥകള്‍. ബിനീഷ് കോടിയേരിയുടെ വീടാക്രമിച്ച പ്രതികള്‍ക്ക് ഇനി ജാമ്യംകിട്ടാന്‍ വന്‍തുകയാണ് കെട്ടിവെയ്‌ക്കേണ്ടിവരിക. തലസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന അതിക്രമത്തിന്റെ വെളിച്ചത്തിലാണ് കോടതി കര്‍ക്കശ നിലപാടെടുത്തത്
കേസിലെ ഓരോ പ്രതിയും അരലക്ഷം രൂപയ്ക്കുമുകളില്‍ കെട്ടിവെച്ചാലേ ജാമ്യം ലഭിക്കൂ. അഞ്ചു പ്രതികളുംകൂടി 2.82 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെയ്ക്കണം. പൂജപ്പുര പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഫോര്‍ച്യൂണ്‍, ഇന്നോവ ക്രിസ്റ്റ, സ്‌കോഡലോറ എന്നീ ആഡംബര കാറുകളും വീടും ആക്രമിച്ചതില്‍ 56000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
പ്രതികള്‍ക്കെതിരേ സ്വകാര്യ വ്യക്തികളുടെ വസ്തുക്കള്‍ നശിപ്പിക്കുന്നതിന് എതിരായ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇതുപ്രകാരം ജാമ്യം ലഭിക്കുന്നതിന് നാശനഷ്ടമുണ്ടായ വസ്തുക്കളുടെ മൂല്യത്തിന് തുല്യമായ തുക കെട്ടിവെയ്‌ക്കേണ്ടതില്ല.
പൊതുമുതല്‍ നശീകരണത്തിനെതിരായ നിയമത്തിലും ഇത്തരം വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല. സമരങ്ങളുടെ പേരില്‍ തുടര്‍ച്ചയായ പൊതുമുതലുകള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ ഹൈക്കോടതി, ഒരു വിധിന്യായത്തിലൂടെ, നാശനഷ്ടങ്ങളുടെ മൂല്യത്തിന് തുല്യമായ തുക പ്രതികള്‍ ഓരോരുത്തരുമോ, ഒരുമിച്ചോ കെട്ടിവെയ്പിക്കണമെന്ന് കീഴ്‌ക്കോടതികളോട് നിര്‍ദേശിച്ചിരുന്നു.
Post Your Comments