![kalamoi](/wp-content/uploads/2017/08/kalamoi-e1502470086406.jpg)
ആലുവ•അന്തരിച്ച മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ അപരന്‍ കേരളത്തിലെത്തി. തമിഴ്നാട് പൊള്ളാച്ചി ഉദുമല്‍പേട്ട് സ്വദേശി ഷെയ്ഖ് മൊയ്തീന്‍ ആണ് ആലുവയിലെത്തിയത്. കലാമിനോട് ഏറെ സാദൃശ്യമുള്ള മൊയ്തീന്‍ വാഹനാപകടക്കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ബന്ധുവിനെ കാണാനാണ് എത്തിയത്.
പെയിന്റിംഗ് കരാറുകാരനാണ് മൊയ്തീന്‍. രണ്ടുതവണ താന്‍ കലാമിനെ നേരില്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നതെന്നും അതിനാല്‍ ഗ്രാമങ്ങളില്‍ ചെന്ന് സേവനം ചെയ്യണമെന്നും കലാം തന്നോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകന്‍ കൂടിയായ താന്‍ ഗ്രാമങ്ങളില്‍ സേവനങ്ങള്‍ ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മൊയ്തീന്‍ പറഞ്ഞു.
കടപ്പാട്:മാധ്യമം
Post Your Comments