മുംബൈ: ഇന്ത്യന്‍ വസ്ത്രവിപണിയിലെ പ്രമുഖബ്രാന്‍ഡ് റെയ്മണ്ടിന്റെ സ്ഥാപകന്‍ ഡോ. വിജയ്പത് സിംഘാനിയ(78) വാടകവീട്ടില്‍ ഏകാന്തജീവിതത്തില്‍ കഴിയുന്നു. ഒരുകാലത്ത് സമ്പന്നതയുടെ കളിത്തൊട്ടിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹം, ഇന്നു താമസിക്കുന്നത് ദക്ഷിണമുംബൈയിലെ ഗ്രാന്‍ഡ് പാരഡിയിലുള്ള വാടകവീട്ടിലാണ്. തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം മകന്‍ ഗൗതമാണെന്ന് വിജയ് പത് പറയുന്നു. വ്യവസായസാമ്രാജ്യം മകനു കൈമാറിയതോടെയാണു തന്റെ വീഴ്ച ആരംഭിച്ചത്.
തന്റെ സ്വത്തില്‍ ഒരുഭാഗം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സിംഘാനിയ കോടതിയെ സമീപിച്ചിരിക്കുകയാണ്. വിജയ്പത് സിംഘാനിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇന്നലെ കോടതിയെ അറിയിച്ചു. വിജയ്പത് സിംഘാനിയയുടെ സഹോദരന്‍ അജയ്പത് സിംഘാനിയയുടെ വിധവ വീണാദേവി, മക്കളായ ആനന്ദ്, അക്ഷയ്പത് എന്നിവര്‍ക്ക് 5185 ചതുരശ്ര അടി സ്ഥലം നല്‍കുമെന്നായിരുന്നു ഗൗതവുമായുള്ള കരാര്‍.
ഇതു പാലിക്കാത്തതിന്റെപേരില്‍ വീണാദേവിയും മക്കളും കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഇപ്പോൾ സിംഘാനിയയും കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്പനിയിലെ ആയിരംകോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ സിംഘാനിയ മകനു വേണ്ടി ഉപേക്ഷിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദിന്യാര്‍ മാദന്‍ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ കാര്‍പോലും മകന്‍ കൈക്കലാക്കി.ഇതെല്ലം കോടതിയെ അറിയിച്ചതിനെ തുടർന്ന് . റെയ്മണ്ട് കമ്പനിയോട് ഈ മാസം 18-നു മുമ്പ് മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചൂ.
Post Your Comments