ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.തെറ്റായ രീതിയില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തിയാല്‍ അത് പലപ്പോഴും മോശം ഫലങ്ങളാണ് നമുക്ക് നല്‍കുക. സൂര്യോദയം മുതല്‍ അസ്തമയം വരെ നടത്തുന്ന പ്രദക്ഷിണത്തിന് ആഗ്രഹസാഫല്യമാണ് ഫലം.
നമ്മുടെ ആഗ്രഹം വ്യക്തവും ശുദ്ധവുമായിരുന്നാല്‍ അത് നടക്കും എന്നാണ് ഇത്തരത്തില്‍ പ്രദക്ഷിണം ചെയ്യുന്നതിന്റെ ഫലം. ഓരോ ദേവീ ദേവന്‍മാര്‍ക്കും പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ മാറ്റമുണ്ട്. ഗണപതിയ്ക്ക് ഒന്ന്, സൂര്യന് 2, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിയ്ക്കും നാല്, ശാസ്താവിന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രധാനമായുള്ള പ്രദക്ഷിണങ്ങള്‍.
രാവിലെ പ്രദക്ഷിമം ചെയ്യുന്നവര്‍ക്ക് രോഗശമനം ഉണ്ടാവും എന്നാണ് വിശ്വാസം. ഉച്ചയ്ക്കാണെങ്കില്‍ സര്‍വ്വാഭീഷ്ടസിദ്ധിയും വൈകിട്ടാണെങ്കില്‍ സര്‍വ്വപാപ പരിഹാരവുമാണ് ഫലം. കഠിന വ്യഥകളില്‍ നിന്നും പാപങ്ങളില്‍ നിന്നും മുക്തി നേടാനാണ് ശയന പ്രദക്ഷിണം നടത്തുന്നത്. ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് പ്രദക്ഷിണം നടത്തുന്നത്.
ശ്രീകോവിലിലെ അഭിഷേക ജലം ഒഴുകിപ്പോകുന്ന ഓവ് വരെ പ്രദക്ഷിണം നടത്തുകയും ശേഷം താഴികക്കുടം വന്ദിച്ച് തിരികെ ഓവിന് സമീപത്തൂ കൂടി തിരിച്ച് പ്രദക്ഷിണം ചെയ്യുകയും ആണ് ചെയ്യേണ്ടത്. പ്രദക്ഷിണം നടത്തുമ്പോള്‍ ഒരിക്കലും ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല.
വലതു വശത്ത് ബലിക്കല്ല് വരത്തക്ക വിധത്തില്‍ വേണം പ്രദക്ഷിണം നടത്താന്‍. സാധാരണയായി മൂന്ന് പ്രദക്ഷിണമാണ് നടത്തേണ്ടത്. ആദ്യത്തേത് പാപമോക്ഷത്തിനും രണ്ടാമത്തേത് ദേവദര്‍ശന ഫലവും മൂന്നാമത്തേത് ഐശ്വര്യഫലവും നല്‍കുന്നു.
Post Your Comments