കുമ്പള: ‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, നിങ്ങളും വിദ്യാര്‍ത്ഥികളായിരുന്നു ഇന്നലെ ‘എന്ന വേറിട്ട സന്ദേശവുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ടൗണില്‍ ബസ് ജീവനക്കാരുമായി നടത്തിയ സൗഹൃദ സമ്പര്‍ക്കം ശ്രദ്ധേയമായി. നമുക്കിടയില്‍ യാതൊരുവിധ പിണക്കങ്ങളും വേണ്ട, ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങള്‍ മാത്രമാണ്. നിങ്ങളെയും, എല്ലാവരെയുംപ്പോലെ ജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നവരും സ്നേഹത്തിന്റെ ഭാഷയും പുഞ്ചിരിയും കൈവശം ഉള്ളവരുമാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍.
എന്നുമുള്ള യാത്രകളില്‍ ബസ് ജീവനക്കാര്‍ പുഞ്ചിരിക്കണമെന്നും സമാധാന ശൈലിയില്‍ സംസാരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരിപാടിയില്‍ ബസ് ജീവനക്കാര്‍ക്ക് സൗഹൃദ സന്ദേശവും മധുരവും കൈമാറി. ഇന്ന് കേരളത്തില്‍ കുട്ടികളുടെ ബസ് യാത്ര വലിയ രീതിയില്‍ ബുദ്ധിമുട്ടായി മാറുന്ന സാഹചര്യത്തിലാണ് ഈ ചുണകുട്ടികള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ന് പല ബസ്സുകളിലും കുട്ടികളെ ഇരുത്താറില്ല, കൂടാതെ, കുത്തുവാക്കുകള്‍ ഉപയോഗിക്കുന്നതും സ്ഥിരം കാഴ്ചയാണ്. ഈ ഒരു മുന്നേറ്റം എല്ലാ കേരളാ ജനതയോടുമുള്ള വെല്ലുവിളി കൂടിയാണ്.
Post Your Comments