റിയാദ്: ഗര്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി സൗദി. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സാധാരണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കവുമായി സൗദി രംഗത്ത്. ഇതിനുള്ള നടപടികള്‍ സൗദി ആരംഭിച്ചു. ഇന്ത്യയുമായുള്ള തൊഴില്‍ സഹകരണ കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇന്ത്യ സൗദി തൊഴില്‍ സഹകരണ കരാറിന് അംഗീകാരം നല്‍കിയത്.
കരാര്‍ യഥാര്‍ത്ഥ്യമാക്കുന്നതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ തൊഴില്‍ ലഭിക്കും. 2017 മെയ് 23ന് ഇരു രാജ്യങ്ങളും റിയാദില്‍ ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തില്‍ സൗദി തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. അലി അല്‍ ഗഫീസ് സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് വാര്‍ത്താവിനിമയ മന്ത്രി ഡോ. അവാദ് അല്‍ അവാദ് പറഞ്ഞു.മന്ത്രിസഭ അംഗീകാരത്തിന്റെ ഭാഗമായി പ്രത്യേക രാജ വിജ്ഞാപനം പുറത്തിറക്കിയതായും സൗദി അറിയിച്ചു.
Post Your Comments