ന്യൂഡല്‍ഹി: ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മ (25) സ്റ്റേഡിയത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സ്റ്റേഡിയത്തിലെ വെള്ളക്കെട്ടുള്ള ഭാഗത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ വിശാല്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 2005 മുതല്‍ ഗുസ്തിയില്‍ സജീവമാണ് വിശാല്‍. നിരവധി ദേശീയ ഗുസ്തി ന്ഷിപ്പുകളില് പങ്കെടുത്തിട്ടുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഉണ്ടായ വൈദ്യുത പ്രവാഹത്തിലാണ് വിശാല്‍ കുമാറിന് ഷോക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഓഫീസ് കെട്ടിടത്തില്‍ കെട്ടിക്കിടന്ന വെള്ളം നീക്കംചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വിശാലിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ അടിയന്തിര ധനസഹായം ഝാര്‍ഖണ്ഡ് റെസ്ലിങ് അസോസിയേഷന് പ്രസിഡന്റ് പ്രഖ്യാപിച്ചു.
Post Your Comments