ന്യൂഡല്‍ഹി: ഇന്ത്യ-ഭൂട്ടാന്-ചൈന ട്രൈജംങ്ഷനായ ദോക്ലാമിനു സമീപമുള്ള ഗ്രാമങ്ങളില്‍ നിന്ന് പ്രദേശവാസികള്‍ ഒഴിഞ്ഞു പോകണമെന്ന് ഇന്ത്യന്‍ സൈന്യം. ഇത് സംബന്ധിച്ച നാട്ടുകാര്‍ക്ക് സൈന്യം നിര്‍ദേശം നല്കി. നൂറിലേറെ പേരാണ് ദോക്ലാമില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയുള്ള നതാങ് ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരോട് ഉടന്‍ തന്നെ ഒഴിയണമെന്ന് അടിയന്തര നിര്‍ദേശമാണ് സൈന്യം നല്‍കിയിരിക്കുന്നത്. പ്രദേശത്ത് സൈന്യം ക്യാംപ് ചെയ്യുന്നുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നാട്ടുകാരുടെ മരണം ഒഴിവാക്കുന്നതിനാണ് പ്രദേശവാസികളെ ഒഴിപ്പിക്കുന്നത് എന്നാണു വിവരം.
Post Your Comments