ഭോപ്പാല്‍: 1962 ല്‍ ചൈനയും ഇന്ത്യയും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ ജയിച്ചതാര്? ഡോക്‌ലാമില്‍ ഇരുവരും അന്യോനം മത്സരിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ സി.ബി.എസ്.ഇ സ്‌കൂളിലെ എട്ടാംതരം പുസ്തകം പറയുന്നത് ജയിച്ചത് ഇന്ത്യയെന്നാണ്. സുകൃതിക എന്ന ടെക്സ്റ്റ് ബുക്കിന്റെ മൂന്നാമത്തെ ഭാഗത്തിലാണ് ഇത്തരത്തിലൊരു വിചിത്രമായ സംഭവം വിവരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹറു എന്ന പേരിലുള്ള എട്ടാം പാഠത്തിലാണ് ഇങ്ങനെ പറയുന്നത്. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന്റെ നേട്ടങ്ങളാണ് ഇതില്‍ വിവരിക്കുന്നത്. യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യത്തെ ചൈനക്കെതിരെ അണിനിരത്തിയത് എങ്ങനെയെന്ന് വിവരിച്ച ശേഷം നെഹറുവിന്റെ പ്രയത്‌നത്തിന്റെ ഫലമായി യുദ്ധത്തില്‍ ഇന്ത്യ ജയിച്ചുവെന്നാണ് അവസാനം പറയുന്നത്. ഇന്ത്യ 1962ല്‍ ചൈനയുമായും 65ലും
71ലും പാകിസ്താനുമായും യുദ്ധം നടത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യത്തേത് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോഴുള്ള ഡോക്‌ലാം വിഷയത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശി ലെ പാഠപുസ്തകത്തിലെ ഇത്രയും വലിയ മണ്ടത്തരം ശ്രദ്ധേയമാകുന്നത്.
Post Your Comments