CinemaMollywoodLatest NewsMusicMovie SongsEntertainment

‘കണ്ണാംതുമ്പി പോരാമോ’ ഹൃത്വിയുടെ ഗാനം തരംഗമാകുന്നു

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍ രണ്ടു വയസ്സുകാരി ഹൃത്വി ജീവനാണ്. കുഞ്ഞു ശബ്ദ സൌകുമാര്യത്തോടെ ഹൃത്വി ആലപിക്കുന്ന ‘കണ്ണാംതുമ്ബി പോരാമോ’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചേനം പാറേക്കാട്ട് വളപ്പില്‍ പി.സി. ജീവന്റെയും പ്രബിത ജീവന്റെയും മകളാണ് ഈ കുഞ്ഞു ഗായിക.

പാട്ടിനോട് വല്ല്യ ഇഷ്ടമാണ് ഹൃത്വിയ്ക്ക്. പത്ത് മാസം പ്രായമുള്ളപ്പോള്‍ തന്നെ സ്വയം പാടി തുടങ്ങിയെന്ന് മാതാപിതാക്കള്‍ പറയുന്നു. ‘പൂമ്ബാറ്റേ പൂമ്ബാറ്റേ പൂക്കളെല്ലാം വിരുന്നൊരുക്കി കാത്തിരിക്കുന്ന’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പല്ലവിയായിരുന്നു തുടക്കം.

പാട്ടിനൊപ്പം അഭിനയിച്ചും കാണിക്കുന്ന ആ ഗാനം അമ്മയാണ് പഠിപ്പിച്ചത്. ഇന്റീരിയര്‍ ഡിസൈനറാണ് പ്രബിത. അമ്മ പാടുന്നതും ടി.വി.യിലും മ്യൂസിക് സിസ്റ്റത്തില്‍ കേള്‍ക്കുന്നതുമെല്ലാം ഹൃത്വി ഏറ്റുപാടി. പരമാവധി എട്ട് വരികള്‍വരെ മാത്രമേ കാണാതെ ചൊല്ലാനാകൂവെങ്കിലും ഒട്ടേറെ പാട്ടുകള്‍ ഹൃത്വി പാടും.
‘കുഞ്ഞിരാമായണ’ത്തിലെ ‘പാവാടത്തുമ്ബാലെ തട്ടിയാലും’, ‘ഓളങ്ങളിലെ’ ‘തുമ്ബീവാ തുമ്ബകുടത്തില്‍’, ‘ശാന്ത’ത്തിലെ ‘ആറ്റുനോറ്റുണ്ടായൊരുണ്ണി’ എന്നീ ഗാനങ്ങളും ഹൃത്വിയുടെ പ്രിയ ഗാനങ്ങളാണ്. പതിനഞ്ചോളം പാട്ടുകളുടെ പല്ലവിയാണ് ഈ മിടുക്കി കാണാപാഠം പഠിച്ചിട്ടുള്ളത്.

കഴിഞ്ഞ ജൂലായ് 21നാണ് ഹൃത്വി പാടിയ ‘കണ്ണാംതുമ്ബി’ പാട്ട് ജീവന്‍ മൊബൈലില്‍ പകര്‍ത്തി വീഡിയോ ഫേസ്ബുക്കില്‍ ഇടുന്നത്. തുടര്‍ന്ന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ ആറ് ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു 45,000 ലൈക്കുകളും 29,000 ഷെയറും 1500 ഓളം കമന്റുകളും ഈ പോസ്റ്റിന് ലഭിച്ചിരിക്കുകയാണ്. കൂടാതെ പലരും തങ്ങളുടെ പേജില്‍ ഈവീഡിയോ അപ്ലോഡ് ചെയ്തു കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button