Latest NewsUSAInternational

യുവാവ് വാങ്ങിയ ബിയർ ബോട്ടിലിനുള്ളിൽ കണ്ടത്

യുവാവ് വാങ്ങിയ ബിയർ ബോട്ടിലിനുള്ളിൽ  കണ്ടത് ചത്ത പല്ലികള്‍. കാലിഫോര്‍ണിയയിൽ ജോര്‍ജ്ജ് ടൗബേ എന്ന യുവാവ് വാങ്ങിയ 4 ഔണ്‍സ് ഉള്ള ബിയര്‍ ബോട്ടിലാണ് പല്ലികളെ കണ്ടത്. ബിയര്‍ കഴിച്ച് തുടങ്ങവേ വല്ലാത്ത രുചി തോന്നിയെങ്കിലും കുടിച്ചു. എന്നാൽ നിമിഷങ്ങള്‍ക്കകം വയറിന് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ബോട്ടില്‍ പരിശോധിച്ചപ്പോഴാണ് ചത്ത പല്ലികളെ കണ്ടത്. ഉടൻ തന്നെ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ഛർദിയോടൊപ്പം പനിയും പിടികൂടിയതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വയറ് വേദന അസഹ്യമായി തുടര്‍ന്ന് ആഴ്ചകളോളമുള്ള ചികിത്സയ്ക്ക് ശേഷമാണ് യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടത്.

പല്ലി ജീവനോടെ ഉണ്ടായിരുന്നപ്പോഴാണ് ബോട്ടില്‍ പാക്ക് ചെയ്തതെന്നാണ് നിഗമനം. ആശുപത്രിയിലായതിനാല്‍  ഇത്രയും ദിവസം യുവാവിന് ജോലിക്ക് പോകാനും സാധിച്ചില്ല. തുടര്‍ന്ന് ബിയര്‍ കമ്പനിയ്ക്കെതിരെ  നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് ജോര്‍ജ്ജ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button