തിരുവനന്തപുരം: സംഘടനയുടെ തുടക്കത്തില്‍ തന്നെ അഭിപ്രായ ഭിന്നതയോ. നടിയുടെ ആക്രമണവുമായി ബന്ധപ്പെടുത്തി ഈ അടുത്ത് തുടങ്ങിയ വിമന്‍ കളക്ടീവിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടാണ്, നടിമാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത കൂടുതലല്‍ മറനീക്കി പുറത്ത് വരുന്നത് ലക്ഷ്മിപ്രിയ, മിയ, ശ്വേത മേനോന് തുടങ്ങിയവര്‍ സംഘടനാ രൂപീകരണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ഡബ്ല്യൂ സി സിയില്‍ നിന്ന് ആരേയും ഒഴിവാക്കിയിട്ടില്ലെന്നും ഏതു സംഘടനയും രൂപീകരിക്കുന്നത് എല്ലാവരേയും അറിയിച്ചു കൊണ്ടായിരിക്കില്ല എന്നും സജിത മഠത്തില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയില്‍ നിന്നു നിരവധി പേര് ഇതില്‍ അംഗമാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും സംഘടന രജിസ്റ്റര്‍ ചെയ്യും വരെ കാത്തിരിക്കണം എന്നും സജിത മഠത്തില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതിനെതിരെ രൂക്ഷ പരിഹാസവുമായി ഭാഗ്യലക്ഷമി രംഗത്ത് എത്തി. ഭാഗ്യലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നിങ്ങളറിഞ്ഞോ എനിക്ക് ഉടനെ വിമണ്‍ കളക്ടീവ് സംഘടനയില്‍ മെമ്പര്‍ഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തില്‍ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..സജിതാ മഠത്തില്‍ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ…ദേവീ..മഹാമായേ…’
Post Your Comments