മുംബൈ: മുംബൈ നഗരത്തെ സ്തംഭിപ്പിച്ച് രണ്ടു ലക്ഷം പേരുടെ പടുകൂറ്റന്‍ റാലി. മറാത്താ വിഭാഗക്കാരാണ് ഇത്തരത്തിലൊരു പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചത്. ജോലിയിലും പഠനത്തിനും സംവരണം ആവശ്യപ്പെട്ടായരുന്നു റാലി. നഗരത്തിലെ റോഡ്, റെയില്‍ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടു. ലോക്കല്‍ സര്‍വീസ് നടത്തുന്ന സബര്‍ബന്‍ ട്രെയിനും സമരക്കാര്‍ തടഞ്ഞു.
10000 പോലീസുകാരെയാണ് സമരക്കാരെ നേരിടാനായി നഗരത്തില്‍ വിന്യസിപ്പിച്ചിരുന്നത്. സംവരണ ആവശ്യമുന്നയിച്ച് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ 57 മാര്‍ച്ചുകളാണ് സംഘടിപ്പിച്ചത്. മുംബൈ മേഖലയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മൊത്തവിപണിയായ വാശി എപിഎംസിയില്‍ കച്ചവടം നിലച്ചു. കയറ്റിറക്കു തൊഴിലാളികളും കച്ചവടക്കാരില്‍ വലിയൊരു പങ്കും റാലിയില്‍ പങ്കെടുക്കുന്നതിനാലാണിത്.
Post Your Comments