ന്യൂഡല്‍ഹി: സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി തനിക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ അവസ്ഥ ദയനീയമാണെന്ന പരാതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇത് സംബന്ധിച്ച് താന്‍ നേരത്തെ തന്നെ എന്‍.എസ്.ജിക്ക് പരാതി നല്‍കിയിരുന്നു. കാറില്‍ ദീര്‍ഘദൂരം യാത്രചെയ്യാന്‍ കഴിയില്ലെന്നും, കാറിന്റെ ചില്ലുകള്‍ പൂര്‍ണമായും തുറക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കമുള്ളവരുമായി കാറിലിരുന്ന് സംസാരിക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ പരാതി.
ശരിയായ വായു സഞ്ചാരമില്ലാത്തതും മോശമായ സീറ്റുകള്‍ ഉള്ളതുമായ ടാറ്റ സഫാരി വാഹനങ്ങളാണ് താനും സുരക്ഷാ ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍തന്നെ രാഹുല്‍ പരാതിപ്പെട്ടിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ഗാന്ധിയുടെ വാഹനത്തിനുനേരെ ഗുജറാത്തില്‍വച്ച് ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വാഹനത്തെക്കുറിച്ചും സുരക്ഷാ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ചും രാഹുല്‍ നേരത്തെതന്നെ പരാതിപ്പെട്ടിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.
Post Your Comments