ഇന്ത്യയിലെ മിഡില്‍ക്ലാസ് വാഹന ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട മാരുതി മോഡലാണ് ആള്‍ട്ടോ. ഏറ്റവും കുറഞ്ഞ എന്‍ജിന്‍ കരുത്തില്‍ ന്യൂജെന്‍ ആള്‍ട്ടോ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 660 സിസി സിംഗിള്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാകും പുതിയ ആള്‍ട്ടോയുടെ വരവ്. കാണുമ്പോള്‍ ആളൊരു കുഞ്ഞനാണെങ്കിലും പതിവ് മാരുതി മുഖങ്ങളില്‍നിന്ന് തീര്‍ത്തും വേറിട്ട സ്പോര്‍ട്ടി രൂപഭംഗി പുതിയ ആള്‍ട്ടോയ്ക്ക് ഉണ്ട്. റെനോ ക്വിഡിനെ പൂര്‍ണമായും മാറ്റിനിര്‍ത്താനുള്ള മാരുതിയുടെ വജ്രായുധമാണ് പുതിയ കുഞ്ഞന്‍ ആള്‍ട്ടോ.
Y1k എന്ന കോഡ് നാമത്തില്‍ പ്രാരംഭഘട്ട നിര്‍മാണം പുരോഗമിക്കുന്ന ആള്‍ട്ടോ വരുന്ന ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ചേക്കും. ഏകദേശം 5 ലക്ഷത്തിനുള്ളിലാകും എക്സ്ഷോറൂം വില. പുതിയ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിലാണ് ന്യൂജെന്‍ ആള്‍ട്ടോയുടെ നിര്‍മാണം. കുറഞ്ഞ വിലയ്ക്കൊപ്പം റെക്കോഡ് മൈലേജാണ് മറ്റൊരു പ്രേത്യേകത.പുതിയ ആള്‍ട്ടോയില്‍ 30 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് സൂചന. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് ലഭിക്കുന്ന കാര്‍ എന്ന റെക്കോര്‍ഡ് മാരുതി ആള്‍ട്ടോയ്ക്ക് സ്വന്തമാക്കാം. 2019 അവസാനത്തോടെ പുതിയ ആള്‍ട്ടോ വിപണിയിലെത്തുമെന്നാണ് സൂചന.
Post Your Comments