മൂന്നാര്‍: പള്ളിവാസലില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി.
പള്ളിവാസല്‍ പൈപ്പ് ലൈനിനു സമീപത്താണ് സംഭവം.
സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരിയായ രാജമ്മ(60), മകള്‍ ഗീത (30) എന്നിവരാണു മരിച്ചത്.
സംഭവത്തിനു പിന്നാലെ പള്ളിവാസല്‍ എസ്റ്റേറ്റ് സ്വദേശി പ്രഭു വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഗീതയുമായി പ്രഭുവിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വാതില്‍ തുറന്നുകിടന്ന ഒറ്റമുറി വീടിനുള്ളില്‍ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
Post Your Comments