Latest NewsKeralaNews Story

കളഞ്ഞു കിട്ടിയ 11 ലക്ഷം രൂപ ഉടമയെ തിരിച്ച് എൽപ്പിച്ച് ഏവർക്കും മാതൃകയായി ഇതര സംസ്ഥാന തൊഴിലാളികൾ

ആലപ്പുഴ ; കളഞ്ഞു കിട്ടിയ 11 ലക്ഷം രൂപ ഉടമയെ തിരിച്ച് എൽപ്പിച്ച് ഏവർക്കും മാതൃകയായി ഇതര സംസ്ഥാന തൊഴിലാളികൾ. തിരുവല്ലയിൽ വെച്ചാണ് സംഭവം. സംസ്ഥാന പാതയുടെ നവീകരണ കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിയിലെ ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ രാവിലെ പണിയെടുക്കാനെത്തിയപ്പോഴാണ് റോഡരുകില്‍ നിന്നും പഴ്സ് കിട്ടിയത്.  തുറന്നുനോക്കിയപ്പോള്‍ പണം കണ്ട തൊഴിലാളികള്‍ ഉടൻ തന്നെ കരുമാടിയിലെ പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസിലെത്തിച്ചു.

ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതനുസരിച്ച് പഴ്‌സിന്റെ ഉടമസ്ഥ ഫെഡറല്‍ ബാങ്ക് താമരക്കുളം ശാഖയിലെ അസി. മാനേജര്‍ മാരാരിക്കുളം സ്വദേശി രേവതിയുടെ വീട്ടില്‍ നിന്ന് എത്തിയയാൾക്ക് അത് തിരികെ നൽകി. നന്ദിസൂചകമായി തൊഴിലാളികള്‍ക്ക് സമ്മാനം നല്‍കാന്‍ ശ്രമിച്ചെങ്കിലും അവർ അത് നിരസിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button